റംസാൻ വ്രതാനുഷ്ടാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് കൊണ്ട് നാടെങ്ങും ഇഫ്ത്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടന്നു വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രില്ല്യന്റ് കോളേജിൽ നടന്ന ഇഫ്ത്താർ സംഗമം സി .പി .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. P K അഷറഫ് അദ്ധ്യക്ഷനായിരുന്നു, പ്രൊഫ. കെ. വീരാവുണ്ണി, പ്രൊ. P മുയ്തീൻ കുട്ടി, സി.പി.മുഹമ്മദ്, H അബ്ദുൽ വാഹിദ് പ്രസംഗിച്ചു., സെക്രട്ടറി അക്ബർ സഫ സ്വാഗതവും പ്രസിഡണ്ട് മുജീബ് തൃത്താല നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ഡോ.ഒ.ജമാൽ മുഹമ്മദ്, സി മുഹമ്മദ് കുട്ടി ഫെയ്മസ്, ഫൈസൽപറവന്നൂർ, മജീദ് മിഖൂസ്, ഷുഹൈബ് സിറ്റി എന്നിവർ നേതൃത്വം നൽകി.
കല്പകഞ്ചേരി മാമ്പ്ര ഇൻഡോർ ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്ത്താർ മീറ്റിന് സലീം മയ്യേരി,
V K ഷംസുദ്ദീൻ, മുസ്തഫ, K K സലാം നേതൃത്വം നൽകി,
ഇഫ്ത്താർ മീറ്റ്
രാധാകൃഷ്ണൻ സി.പി