കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി ക്ക് അഭിമാനകരമായ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനുമോദിക്കാൻ പൂർവ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രസിഡന്റ് ഡോ.ഒ.ജമാൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി. പി .രാധാകൃഷ്ണൻ, പ്രൊഫ.പി. മൂയ്തീൻ കുട്ടി, പി. സലാം, ഫൈസൽ പറവന്നൂർ, പ്രൊഫ.കെ വീരാവുണ്ണി, ടി. മുജീബ്, കെ. നാസർ, പി. ഹൈദ്രോസ്, സി.എസ്.എം യൂസഫ്, സി. പി .മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.
ഈ മാസം 17 ന് ബുധനാഴ്ച രാവിലെ 9 മണി മുതൽസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന
വിജയോൽസവം-17 പരിപാടിയിൽ വെച്ച് മുഴുവൻ വിജയികളേയും OSA സ്നേഹ സമ്മാനം നൽകി അനുമോദിക്കും. ചടങ്ങിന് ശേഷം തുടർപഠനവുമായി ബന്ധപ്പെട്ട ഉപദേശ നിർദേശങ്ങൾ ങ്ങൾക്കും വ്യക്തിത്വ വികസന ക്ലാസ്സിനും പ്രഗത്ഭ വ്യക്തിത്വങ്ങൾ നേതൃത്വം നൽകും. സ്കൂളിൽ നിന്ന് ഈ വർഷം വിജയിച്ച മുഴുവൻ SSLC, +2 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.