വാർഡ് 1 – നെരാല

പ്രകൃതി സുന്ദരമായ വളവന്നൂരിന്റെ വടക്കേ അറ്റത്ത് പച്ചപുതച്ചു കിടക്കുന്ന ഒന്നാം വാർഡ്. തെക്ക് പത്തൊമ്പതാം വാര്ഡിനോടും പടിഞ്ഞാറ് പൊന്മുണ്ടം പഞ്ചായത്തിനോടും ചേർന്നു കിടക്കുന്നു. വാർഡിന്റെ വടക്കേ അറ്റം ക്ലാരി മുച്ചിക്കൽ പഞ്ചായത്തിനോട് കഥകൾ പറഞ്ഞു നിൽക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളുമായി ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന തെങ്ങുകളും കവുങ്ങുകളും ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്ന വെറ്റിലത്തോട്ടങ്ങളും നെരാലയുടെ കാർഷിക പാരന്പര്യത്തിന്റെ തുടർച്ചയെ കാണിക്കുന്നു.

സ്വതന്ത്രസമര സേനാനികളായിരുന്ന താണിക്കപ്പറന്പിൽ കറപ്പനും ശിപായി കൃഷ്ണേട്ടനും മുഹമ്മദ് കാക്കയും ജീവിച്ച നാട്.

നാട്ടിലെ സെവൻസ് ഗ്രൗണ്ടുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു തേങ്ങാക്കാരൻ മയമാക്ക.  പരിസര പ്രദേശത്ത് എവിടെ ഫുട്ബാൾ കളി നടന്നാലും അലക്കി വെളുപ്പിച്ച വെളളത്തോർത്തും തോളത്തിട്ട് പ്രായം തളർത്താത്ത കളിക്കന്പവുമായി മയമാക്ക ഉണ്ടായിരുന്നു.

ഏ. സീ. മൊയ്‌തീൻകാക്ക എന്ന വളപ്പൊടി മുയ്‌തീൻക്ക, വളവന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും കാർഷിക മേഖലക്ക് ഏ. സീ. മൊയ്‌തീൻകാക്കയും കുടുംബവും നൽകുന്ന സഹായം ചെറുതല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കാർഷിക വളങ്ങൾ വലിയതോതിൽ ഇറക്കുമതി ചെയ്തു ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന മൊയ്‌തീൻക്ക ചെയ്യുന്നത് ഒരു ബിസിനെസ്സ് എന്നതിലുപരി നാടിൻറെ കാര്ഷികാഭിവാഭിവൃദ്ധിക്കു നൽകുന്ന ഒരു കൈത്താങ്ങ്  കൂടിയാണ്.

വാർഡിലെ ആളുകളെ മതബോധം ഉണർത്തി കൊണ്ട്‌ വരുന്നതിൽ നാടിന്റെ പ്രകാശമായി നിലകൊള്ളുന്ന സിറാജ് മഹല്ലും മസ്ജിദും മദ്രസയും ഈ വാർഡിന്റെ അഭിമാനമാണ്. നെരാല മസ്ജിദും വളവന്നൂർ നോർത് സുന്നി മദ്രസയും നാട്ടുകാരുടെ കഠിന പരിശ്രമംകൊണ്ട് രുപം കൊണ്ടതാണ്..

ഒരു കാലത് സമീപ പ്രദേശത്തെ സ്കൂളുകളിലും കോളേജുകളിലും ഈ നാട്ടിലെ നിരവധി അധ്യാപകരാണ് ഉണ്ടായിരുന്നത്.

യുഗപ്രഭാവനായിരുന്ന കെ.പി മുഹമ്മദ് മൌലവിയുടെ ജന്മനാട്. അന്ധവിശാസത്തിലും അനാചാരങ്ങയിലും കഴിഞ്ഞിരുന്ന മുസ്ലിം സമൂഹത്തെ യഥാർത്ഥ മതത്തിന്റെ പാതയിൽക്കെ കൊണ്ടുവരാൻ കെ.പി മൗലവി അഹോരാത്രം പരിശ്രമിച്ചു. ലോകം അറിയപ്പെട്ട കെ.പി തന്റെ നാട്ടുകാരെ വിദ്യാഭ്യാസ-മത രംഗത് ഉയർത്തി കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.

ഒരു കാലത് സമീപ പ്രദേശത്തെ സ്കൂളുകളിലും കോളേജുകളിലും ഈ നാട്ടിലെ നിരവധി അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇന്നും അതു തുടർന്നു പോരുന്നു. കാലിക്കറ് യൂണിവേഴ്സിറ്റി രജിസ്ട്രാർ പദവിയിൽ എത്തിയ ഡോ. പി.പി മുഹമ്മദ് ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്. വാർഡിൽ നിറഞ്ഞു നിൽക്കുന്ന ഡോക്ടർമാരും എഞ്ചിനീർമാരും അധ്യാപരാകും  വിദേശത്തും നാട്ടിലും  ജോലി ചെയ്യുന്ന  മറ്റു  വിരവധി പ്രൊഫെഷണൽസും വളവന്നൂരിന് അഭിമാനമാകുന്നു.

തേങ്ങയും അടക്കയും വെറ്റിലയും പോലെയും കഴുവണ്ടിയും മാങ്ങയും ചക്കയും നിറഞ്ഞു നിന്നിരുന്ന ഇന്നലെകൾ. പ്രധാന അങ്ങാടിയായ നെരാലയിൽ തല ഉയർത്തി നിൽക്കുന്ന അത്താണി ഈ നാട്ടിന്റെ ഇന്നലെകളുടെ മധുരമൂറുന്ന കാഴ്ചയാണ്. ഒരുപാട് പേർക്ക് വിശ്രമം നൽകിയ നാടിന്റെ സ്വന്തം അത്താണി.

ഇന്നും നെരാലയുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന പഴയ അത്താണി

രാവുണ്ണിയുടെ ഉഴിച്ചിൽ ചികിത്സ വളരെ പ്രശസ്തമായിരുന്നു. കൃഷ്ണേട്ടന്റെ ആലയിൽ വൈകുന്നേരം വരിനില്കാത്തവർ ഉണ്ടായിരുന്നില്ല. വളവന്നൂരിന്റെ വരകളുടെ രാജാവെന്നു വിളിക്കാവുന്ന ആര്ടിസ്റ് ഹരിയും ഈ നാട്ടുകാരൻ തന്നെ. കാരിയുടെ ‘ കാരി പീടികയിൽ ഒരു കാലത്ത്ത് കട്ടൻ ചായയുടെ ആവിയുടെ കൂടെ നാട്ടിലെ സകലമാന വിഷയങ്ങളും ഉയർന്നിരുന്നു. മുപ്പത്തഞ്ച് വർഷം മുന്പ് മലപ്പുറം ഗവൺമെന്റ് കോളേജിൽ പഠിക്കുന്ന കാലത്ത് പേരിന്റെ കൂടെ ‘വളവന്നൂർ’ എന്ന് അഭിമാനപൂർവ്വം ചേർത്തുവെച്ച, ആധാരം എഴുത്തിലൂടെ പ്രശസ്തനായ ‘വേണു വളവന്നൂർ’ പ്രദേശത്തെ അറിയപ്പെടുന്ന സഖാവ് കൂടിയാണ്.

നിസ്വാർത്ഥ ജന സേവനം… അതാണ് അബ്ദുറഹിമാൻ മാഷ്. ഒരു കാലത്ത് മൈത്രി സാസ്കാരിക വേദിയുടെ എല്ലാമെല്ലാം മാഷായിരുന്നു. നീണ്ട നാട്ടിലെ പൊതു വേദികളിലെ നിറ സാന്നിദ്ധ്യം. നാട്ടിലെ ഏതൊരു പരിപാടിയിലും സംഘാടകന്, ഉത്ഘാടകനം, ആശംസ… ഏതെങ്കിലും റോളിൽ മാഷ് ഉണ്ടാവും.  പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ സർക്കാർ അപേക്ഷകൾ പൂരിപ്പിക്കുന്നതിനായും ഉപദേശത്തിനായും നാട്ടുകാർ അദ്ദേഹത്തെ സമീപിക്കുന്നു.  നെരാല അങ്ങാടിയിൽ നടന്നുവരുന്ന റേഷൻ ഷോപ് മാഷിന്റെ ഒരു സ്വപ്നമായിരുന്നു.  ഒരുപാട് കാലം നീണ്ട പരിശ്രമത്തിലൂടെയും നിയമപോരാട്ടങ്ങളിലൂടെയുമായിരുന്നു അതിന്റെ സാക്ഷാത്കാരം.

അക്രമണത്തേക്കാളുപരി പ്രധിരോധത്തിന് പ്രാലമുഖ്യം നൽക്കുന്ന കരാട്ടെ എന്ന അയോധന കല നാടിനു പരിചയപ്പെടുത്തിയ ആളായിരുന്നു കരാട്ടെ മാസ്റ്റർ ബ്ലാക്ക് ബെൽട് പി.സി മുഹമ്മദ്.  കരാട്ടെ മുഹമ്മദ് എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.   നാട്ടിൽ മാത്രമല്ല സമീപ പ്രദേശങ്ങളായ വൈലത്തൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് ക്ലാസുകൾ നടന്നു വന്നിരുന്നു.

വോളിബോൾ എന്നും ഈ വാർഡിനു ഒരു വികാരം തന്നെ. വേനൽകാലമായാൽ പള്ളിയാളിലും പാടത്തും ഉയരുന്ന സ്മാഷുകളും ബ്ലോക്കുകളും നൽകിയിരുന്ന ഹരം ഒന്ന് വേറെ തന്നെയായിരുന്നു. കേരളോൽസവങ്ങളിലും പ്രദേശത്തെ പ്രധാന ടൂർണ്ണമെന്റുകളിലും ട്രോഫികൾ വാരിക്കൂട്ടാനും പഞ്ചായത്തിനു നല്ല കളിക്കാരെ സംഭാവന ചെയാനും ഈ വാർഡിനു കഴിഞ്ഞു.

നെഹ്രു യുവകേന്ദ്രയുടെ കീഴിലുള്ള മൈത്രി സാംസ്കാരിക വേദിയും സാക്ഷരതാമിഷനും ഈ നാടിന്റെ മതസാഹോദര്യം കാത്ത്‌ സൂക്ഷിക്കുന്നതിലും കലാ,കായിക രംഗ്ഗങ്ങളിലും നാടിന്റെ വികസന കാര്യങ്ങളിലും നിറസാന്നിദ്ധ്യമായി തല ഉയർത്തി നിൽക്കുന്നു. കാരണവന്മാരായി സ്ഥാപിതമായ മൈത്രി ഇന്നും നില നിൽക്കുന്നതും ഈ വാർഡിന്റെ സ്വകാര്യ അഹങ്കാരം തന്നെ.

കുടിവെള്ളമാണ് വാർഡ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലെന്ന്.  വേനൽകാലമായാൽ റോഡ്‌ സൈഡിലും മറ്റിൻ സ്ത്രീകളും കുട്ടികളും വെള്ളത്തിനായി ക്കാത്‌ കെട്ടി കിടക്കുന്നത്‌ ഈ വാർഡിന്റെ കുടിവെള്ളക്ഷാമം എടുത്ത്‌ കാണിക്കുന്നു.  നല്ല ഒരു ഗ്രൗണ്ടില്ലാത്തത്‌ ഇന്നും റോഡുകളിലും പറംബ്ബിലും ബാറ്റും ബോളുമായി കളിക്കുന്ന കാഴ്ച വേദനാചനകം തന്നെ.

പ്രധാന സ്ഥാപനങ്ങൾ
സിറാജ് മദ്രസ, നെരാല മദ്രസ, നോർത് വളവന്നൂർ മദ്രസ, പള്ളിയായാൽ അമ്പലം

ക്ലബുകൾ. സംഘടനകൾ
മൈത്രീ സാംസ്കാരിക വേദി
പ്രെസിഡെന്റ്:  എ. അബ്ദുറഹ്മാൻ മാസ്റ്റർ
സെക്രെട്ടറി: പി. സി റസാഖ് മാസ്റ്റർ

വിരാശ്ശേരിപ്പടി ക്ലബ്
പ്രെസിഡെന്റ്:
സെക്രെട്ടറി:

വാർഡ് മെന്പർ:
സുനി പടിയത്ത്

മുൻകാല വാർഡ് മെമ്പർമാർ
അഹമ്മദ് കുട്ടി മാസ്റ്റർ
കെ പി അബ്ദുറഹ്മാൻ
കദീജ പിസി

വോട്ടർമാരുടെ എണ്ണം
സ്ത്രീകൾ:
പുരുഷന്മാർ: