സാമൂഹ്യ സേവനങ്ങൾക്കായ് യുവാക്കൾ രംഗത്തിറങ്ങണം

കൽപകഞ്ചേരി: അൻസാർ അറബിക് കോളേജ് നാഷണൽ സർവ്വീസ് സ്കീം നടത്തുന്ന സപ്തദിന ഗ്രാമ സേവന ക്യാമ്പ് ജില്ല പഞ്ചായത്ത് മെമ്പർ ഹനീഫാ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രക്യാപനം കോളേജ് മാനജിംങ് കമ്മിറ്റി എ.പി അബ്ദുസ്സമദ് സാഹിബ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മൂസ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.ഐ അബ്ദുൽ മജീദ്‌ സ്വലാഹി, എംഎ സഈദ്,തെയ്യമ്പാട്ടിൽ ശറഫുദ്ദീൻ, പി.കുഞ്ഞിമുഹമ്മദ് അൻസാരി, ടി.പി അബ്ദുൽ കരീം,എന്നിവർ സംസാരിച്ചു.അശ്റഫ്, ഇബ്രാഹിം,അബ്ദുറബ്ബ്, അഫ്സൽ അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫിസർമാരായ ഡോ.സി.എം ഷാനവാസ്, ഷഫീഖ് ഹസ്സൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സാമൂഹ്യ സേവനങ്ങൾക്ക് യുവാക്കൾ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.