അൻസാർ ഇംഗ്ലീഷ് സ്കൂൾ: വിക്ടറി ഡെ സക്കീന പുൽപ്പാടൻ ഉദ്ഘാടനംചെയ്തു

വളവന്നൂർ അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിലെ SSLC അടക്കമുള്ള വിവിധ മത്സര പരീക്ഷകളിൽ അഭിമാനാർഹമായ നിലയിൽ വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന വിക്ടറി ഡെ (Victory day) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപ്പാടൻഉദ്ഘാടനംചെയ്തു. പ്രൊഫM:A. സയീദ്അദ്ധ്യക്ഷത വഹിച്ചു.വളവന്നൂർ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ് സൺ K സീനത്ത്, ബ്ലോക്കംഗം നസീബതാപ്പി, പഞ്ചായത്തംഗം M അബ്ദുറഹി മാൻഹാജി, PC കുഞ്ഞിമുഹമ്മദ്, പാറയിൽ അഷറഫ്, പ്രൊഫ. C അഷറഫ്, NC നവാസ്, രാധാകൃഷ്ണൻ CP എന്നിവർ പ്രസംഗിച്ചു. മുൻ പ്രിൻസിപ്പാൾ കുഞ്ഞി ബാവയെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ സ്റ്റാൻലി ജോർജ് സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.