ജില്ലയിൽ അശാന്തി വിതക്കരുത്: താക്കീതായി യൂത്ത് ലീഗ് ക്യാന്പയിൻ
കടുങ്ങാത്തുകുണ്ട്: 'ജില്ലയിൽ അശാന്തി വിതക്കരുത്' എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി, കടുങ്ങാത്തുകുണ്ടിൽ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ്...
ഗണിതോത്സവ വിജയികളെ അനുമോദിച്ചു
കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ...
യാത്രയപ്പ് നൽകി
കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലയിലെ മുൻനിര സഹകരണ ബേങ്കുകളിലൊന്നായ വളവന്നൂർ സർവീസ് സഹകരണ ബേങ്കിൽ സെക്രട്ടറി പദവിയിലെ 36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച സെക്രട്ടറി കെ. പ്രസന്നക്ക് സഹകാരികളും ജീവനക്കാരും നാട്ടുകാരുമടങ്ങിയ...
വായന മത്സരം സംഘടിപ്പിച്ചു
കടുങ്ങാത്തുകുണ്ട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൽപ്പ കഞ്ചേരി നാഷണൽ ലൈബ്രറി സംഘടിപ്പിച്ച പഞ്ചായത്ത്തല വായന മൽസരത്തിൽ എൽ പി.വിഭാഗത്തിൽ വളവനൂർ പഞ്ചായത്തിൽ അരുണിമ സി പി , മുഹമ്മദ് ഷിഹാൻ വി.പി ,കാർത്തിക്...
കറൻസി ദുരിതം, സി.പി.ഐ (എം) സായാഹ്ന ധർണ്ണ നടത്തി
കടുങ്ങാത്തുകുണ്ട്: ബദൽ സംവിധാനങ്ങളൊരുക്കാതെ 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി - ഐ (എം) കല്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട്...
വിദ്യാർത്ഥികളെ ആവേശഭരിതരാക്കി സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റ്
കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി എം എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സ്പ്പോർട്സ് മീറ്റ് ആവേശകരമായി അവസാനിച്ചു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, എന്ന അന്താരാഷ്ട്ര സ്പോർട്സ് മന്ത്രത്തിന്റെ മുഴുവൻ ആവേശവും...
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു
കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു. എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ്...
സ്കൂൾ പ്രവേശനോത്സവം
കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കല്പകഞ്ചേരി ജി .എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രവേശനോത്സവം ഉത്ഘാനടം ചെയ്തു സംസാരിച്ചു. ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹി-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ...
വിവാഹിതരായി: വേണുഗോപാൽ – രാഗിഷ
കടുങ്ങാത്തുകുണ്ട്: മാന്പ് പുറത്തെ വളപ്പിൽ നായർ പടിക്കൽ സുന്ദരന്റെയും ലക്ഷിയുടെയും മകൻ വേണുഗോപാലനും കൽപകഞ്ചേരി നെല്ലിക്കുന്ന് സ്വദേശി തെയ്യന്പാടി രാജന്രെയും ശാന്തകുമാരിയുടെയും മകൾ രാഗിഷയും തമ്മിലുള്ള വിവാഹം നടന്നു.
മുതുവാട്ടിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു
കടുങ്ങാത്തുകുണ്ട്: കല്ലിങ്ങൽ സ്വദേശി മുതുവാട്ടിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യമാർ: ആയിഷകുട്ടി, പാത്തുമ്മു.
മക്കൾ: സക്കീർ, കബീർ, സമീർ (മൂവരും യു.എ.ഇ), ഷംസു, ഷാഫി, സലീന, ഖദീജ, ബുഷറ.