പഴമയിലെ പുതുമ: വ്യത്യസ്തമായി മയ്യേരിച്ചറയിലെ അയൽക്കാരുടെ ചമ്മന്തി ഫെസ്റ്റ്

2301

ചമ്മന്തി ഫെസ്റ്റ്

വളർന്നുവരുന്ന തലമുറയ്ക്ക് നമ്മുടെ പഴമയുടെ ആരോഗ്യമുള്ള ഭക്ഷണരീതി പരിചയപ്പെടുത്തുന്നതിന് വേണ്ടിയും. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മയ്യേരിച്ചിറയിലെ ഒരു കൂട്ടം അയൽവാസികൾ നടത്തിയ നടത്തിയ ഒരു ചർച്ചയായിചമ്മന്തി ഫെസ്റ്റ്. 2018 കൂരി കോളനി(മയ്യേരിച്ചിറ). സ്നേഹ മതികളായ ഒരുകൂട്ടം അയൽവാസികൾ സ്നേഹോഷ്മളമായ ഒത്തുചേരലിലൂടെ നാടിന് കൗതുകമായി ചമ്മന്തി ഫെസ്റ്റ്.

തികച്ചും ആരോഗ്യപരവും വ്യത്യസ്തവുമായ മത്സരത്തിൽ കൂരി കോളനിയിലെ മുഴുവൻ വീട്ടുകാരും പങ്കെടുത്തു. അന്യം നിന്നുപോയി കൊണ്ടിരിക്കുന്ന സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ വ്യത്യസ്തയിനം ചമ്മന്തികൾ രുചിക്കാൻ പ്രദേശവാസികൾ ഒഴുകിയെത്തുന്ന അസുലഭ മുഹൂർത്തത്തിന്ന് കൂരി കോളനി സാക്ഷ്യംവഹിച്ചു. പഴമയുടെ ഓർമകൾ പങ്കുവച്ച് അതിൻറെ നന്മകൾ ഉൾ കൊണ്ട് പരസ്പരം സ്നേഹിച്ചും തമാശപറഞ്ഞും നിവാസികൾ ഒരു ദിവസം ആസ്വദിച്ചു .

അക്ഷരാർത്ഥത്തിൽ ഗൃഹാതുരത്വമുണർത്തി എല്ലാവരും ഒരുമിച്ചിരുന്ന് പ്ലാവിലകൊണ്ട് കയ്യിൽ കുത്തി കഞ്ഞിയും പതിനാറോളം ചമ്മന്തികളും കഴിച്ചു. അയൽവാസികളുടെ ഐക്യത്തിനും പഴമയുടെ മൂല്യം ഉൾക്കൊള്ളാനും പാത്രമായ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ അധ്യക്ഷസ്ഥാനം മുബാറക് PM ഉദ്‌ഘാടനം സൈഫുദ്ദീൻ KK നിർവഹിച്ചു . ആശംസകൾ അറിയിച്ചു കൊണ്ട് ഹാരിസ് കെ കെ കബീർ ബാബു എം സി റൈഹാൻ PM എന്നിവരും പങ്കെടുത്തു.