പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർ മ്മാണത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രവഹിക്കുന്നു. CPI (M)വളവന്നൂർ ലോക്കൽ കമ്മറ്റി 5,04,300/- രൂപ (അഞ്ച് ലക്ഷത്തി നാലായിരത്തി മുന്നൂറ് രൂപ മാത്രം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മറ്റികൾ ശേഖരിച്ച താണ് ഈ തുക.
ഇതിന് പുറമെ ആലുവ ഏരിയാ കമ്മറ്റിയുടെ അഭ്യർത്ഥന പ്രകാരം ആറ് ലക്ഷത്തോളം രൂപ വിലവരുന്ന അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും, മരുന്നുകൾ, വസ്ത്രങ്ങൾ, ടോയ്ലറ്റ്, ക്ലീനിങ്ങ് വസ്തുക്ക ൾ, ചെരുപ്പുകൾ എന്നിവ ആലുവയിലേക്ക് കയറ്റി അയക്കുകയും പഞ്ചായത്തിലാരംഭിച്ച 3 ദുരിതാശ്വാസ ക്യാമ്പുകൾക്ക് നേതൃത്വരമായ പങ്ക് വഹിക്കുകയും ദുരിതത്തിലകപ്പെട്ട മംഗലം പഞ്ചാ യത്തിലെ പുല്ലൂണി പ്രദേശത്തും പുറത്തൂർ പഞ്ചായത്തിലും ലോറികളിൽ കുടി വെള്ളമെത്തിക്കുകയും ചെയ്തു. ചെങ്ങന്നൂരിലടക്കം ശുചീകരണ പ്രവർ ത്തനങ്ങൾക്ക് വളണ്ടിയർമാരെ അയക്കാനും ലോക്കൽ കമ്മറ്റിക്ക് സാധിച്ചു. ദുരിതാശ്വാ സ പ്രവർത്തനങ്ങൾക്ക് എൽ.സി.സെക്രട്ടറി PC കബീർ ബാബു, പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ മുൻ പ്രസിഡണ്ട്PC അഹമ്മദ് കുട്ടി മാസ്റ്റർ, Vപ്രേംകുമാർ മയ്യേരി ജലീൽ, കുന്ന ത്ത് ഷറഫുദ്ദീൻ, K വിനീഷ് നേതൃത്വം നൽകി.
പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ദുരിതാ ശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെങ്ങന്നൂരിലും കുട്ട നാട്ടിലും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തGCC ക്ലോസ്
ഫ്രണ്ട്സ് സഖാക്കൾ അടക്കമുള്ളപഞ്ചായത്തിലെ വിവിധ രാഷ് ട്രീയസാമൂഹ്യ സന്ന ദ്ധ സംഘടനകളേയും ക്ലബ്ബുകളേയും മഹല്ല് കമ്മറ്റി ഭാരവാഹികളേയും CPl (M) വളവന്നൂർ L – C ജനറൽ ബോഡി യോഗംഅഭി നന്ദിച്ചു.Vപ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.