റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കണം: സി.പി.ഐ (എം)കല്ലിങ്ങൽ പറന്പ്

1232

കല്ലിങ്ങൽപറന്പ് പുതിയതായി വിതരണം ചെയ്ത റേഷൻ കാർഡുകളിൽ അർഹരായവർ ബി.പി.എൽ ലിസ്റ്റിൽ നിന്ന് പുറത്താവു കയും അനർഹർ ബി.പി.എൽ ലിസ്റ്റിൽ കടന്നു കൂടുകയും ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി അപാകതകൾ പരിഹരിക്കണമെന്നും കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കണമെന്നും CPI(M) കല്ലിങ്ങൽ പറമ്പ്‌ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

എൻ. നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഏരിയാ സെക്രട്ടറിയേറ്റംഗം കെ.സത്താർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി ഉണ്ണി പതാക ഉയർത്തി. സി.കെ.ബാവക്കുട്ടി, കെ.ഷാജിത്ത്, പി. അൻവർ, പി.  റഷീദ്, പി. സജീർ, സി.പി.രാധാകൃഷ്ണൻ പ്രസംഗിച്ചു. സെക്രട്ടറിയായി പി റഷീദിനെ തെരഞ്ഞെടുത്തു. മുജീബ് സ്വാഗതവും പി സജീർ നന്ദിയും പറഞ്ഞു