കടുങ്ങാത്തുകുണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകൂണ്ടിൽ വെച്ച് നടക്കുന്ന സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾക്ക് തുടക്കമായി .ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘംചെയർമാൻ പി.സി കബീർ ബാബു അദ്ധ്യക്ഷത വഹിച്ചു.
കടുങ്ങാത്തുകുണ്ടിലെ കനറ ബേങ്ക് ബിൽഡിങ്ങിൽ എം.എഫ് ഹുസൈൻ ഹാളിൽ നടന്ന ചിത്രരചന മൽസരം പ്രശസ്ത ചുമർചിത്രകാരൻ മേളം സദൻ സഖാവ് ഇ എം.എസിന്റെ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.മുയ്തീൻ ഹാജി, സി- കെ.ബാവക്കുട്ടി, സി.പി.മുഹമ്മദ്, കെ.ഷാജിത്ത്, T മുജീബ്, കെ.എസ്.ബാനു എന്നിവർ പ്രസംഗിച്ചു. സി.പി.രാധാകൃഷ്ണൻ സ്വാഗതവും പി സൈതുട്ടി നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പാർട്ടി ഏരിയ സെക്രട്ടറി KP ശങ്കരൻ വിതരണം ചെയ്തു. പരിപാടിക്ക് P റഷീദ്, ജലീൽ മയ്യേരി, K ജംഷിദ, K ചോയി മാസ്റ്റർ, N P രാജൻ, നൗഷാദ്, N നാരായണൻ, അനീഷ് കുമാർ നേതൃത്വം നൽകി.