കടുങ്ങാത്തുകുണ്ട്: മാരകരോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ഹതഭാഗ്യരായ രോഗികൾക്ക് മരുന്നും ഭക്ഷണവും ആവശ്യമായ വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ എന്നിവയടക്കമുള്ള ഉപകരണങ്ങൾ എന്നിവ സൗജന്യമായി നൽകുക, സർക്കാർ – സർക്കാരിതര ചികിത്സാ സഹായങ്ങൾ, ചികിത്സാ സംബന്ധമായ വിവരങ്ങൾ എന്നിവ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കൽപ്പകഞ്ചേരി പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയായ ജി. സി. സി ഷെൽട്ടർ കല്ലകഞ്ചേരിയും ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയും സംയുക്തമായി നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 21ന് ഞായറാഴ്ച കടുങ്ങാത്തുകുണ്ടിൽ വെച്ച് നടത്താൻ സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു.
മെഡിക്കൽ ക്യാമ്പ്, രക്തദാനസേന രൂപീകരണം, പ്രതി ഭാസംഗമം, പൊതുസമ്മേളനം, എന്നിവ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. ടി.പി ഭുവനേശന്റ അദ്ധ്യക്ഷതയിൽ നടന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷനിൽ കെ. ഷാജിത്ത്, സി.പി.രാധാകൃഷ്ണൻ, ലത്തീഫ് കൽപ്പകഞ്ചേരി, കളളിയത്ത് ഷരീഫ്, കല്ലൻ ഹംസ, ടി. വാസു, പി.കെ നാസർ എന്നിവർ പ്രസംഗിച്ചു. കെ സുരേഷ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.