ഹരിത കേരളം മിഷൻ: കടുങ്ങാത്തുകുണ്ടിൽ ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് ശുചീകരണ യജ്ഞം

2231

കടുങ്ങാത്തുകുണ്ട്:  കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഹരിത കേരളം മിഷൻ’ പരിപാടിയുടെ ഭാഗമായി ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ കടങ്ങാത്തുകുണ്ടിൽ വളവന്നൂർ പഞ്ചായത്തും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.  ജി.സി.സി ക്ലോസ് ഫ്രണ്ട്സ് തുടർച്ചയായി നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളും ഭാഗം കൂടിയായിരുന്നു ഇത്.  ഇതിനു പുറമെ ജില്ലാ ആയുർവേദിക് ഹോസ്പിറ്റൽ, ഗവൺമെന്റ് ഹോസ്പിറ്റൽ, സ്കൂളുകൾ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ മുന്പ് ജി.സി.സി ക്ലോസ് ഫ്രണ്ട്സിന്റെ മേൽ നോട്ടത്തിൽ ശുചീകരിച്ചിരുന്നു.

ശുചീകരണ പ്രക്രിയക്ക് വളവന്നൂർ പഞ്ചായത്ത് ക്ലോസ് ഫ്രണ്ട്സ് കമ്മിറ്റി സെക്രട്ടറി മയ്യേരി ജലീൽ, പ്രസിഡന്റ് പി.സി കബീർ ബാബു എന്നിവർ നേതൃത്വം നൽകി.