കൽപകഞ്ചേരി:പുത്തനത്താണി ഗൈഡ് കോളജ് ഹാര്‍മണി കോണ്‍ഫ്രന്‍സ്- 14-ാമത് ദേശീയ സെമ്‌നാര്‍ ഇന്ന് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ വ്യക്തിത്വത്തങ്ങള്‍ പങ്കെടുക്കും. കാടറിവ്, ഗൃഹാതുരത, ഫിലിം ഫെസ്റ്റ്, പുസ്‌തക പരിചയം, സര്‍ഗ്ഗോത്സവം, സെമിനാര്‍ എന്നിവ നടക്കും. എം.പിഅബ്ദുസമദ് സമദാനി പരിപാടി ഉദ്‌ഘാടനം ചെയ്യും, ടി.ഡി രാമകൃഷ്‌ണന്‍, പി.കെ പാറക്കടവ്, ദീപനിശാത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വയലാര്‍ അവാര്‍ഡ്‌ജേതാവിനെ സമദാനി ആദരിക്കും.അബു വളയംകുളം സര്‍ഗ്ഗോത്സവും, കാടറിവ് സംഗമം എന്‍.എ നസീറുംഉദ്‌ഘാടനം ചെയ്യും. കൂടാതെ വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും നടക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ കെ.കെ ഖലീല്‍,കെ. ഖലീലുദ്ദീന്‍, ടി.പിസൂരജ്, ഒ.പി അജ്‌മല്‍, കെ. ഹരിഭൂഷണ്‍, എ.കെ വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു