“മുഖ്യധാരാ സിനിമയിലെയും സാഹിത്യത്തിലെയും സ്ത്രീ കഥാപാത്ര നിർമ്മിതികൾ”: ഗൈഡ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

Ashiq Padikkal

2208

അന്തർദേശിയ വനിതാദിനത്തിന്റെ ഭാഗമായി പുത്തനത്താണി ഗൈഡ് കോളേജിൽ നടന്ന സെമിനാറിൽ ” മുഖ്യധാരാ സിനിമയിലെയും സാഹിത്യത്തിലെയും സ്ത്രീ കഥാപാത്ര നിർമ്മിതികൾ ” എന്ന വിഷയത്തിൽ ഡോ: രേഷ്മ ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ശ്രീമതി: സിന്ധു എ.ജി. ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് എ.കെ.വിനോദ്,സംഗമിത്ര എ.ടി,ഖലീൽ കെ.കെ എന്നിവർ സംസാരിച്ചു. സിറാജുദ്ധീൻ കെ സ്വാഗതാവും ആതിര കെ.ടി നന്ദിയും പറഞ്ഞു