60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം

രാധാകൃഷ്ണൻ സി.പി

2554

60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൽപകഞ്ചേരി പഞ്ചായത്തിലെ കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാൻ പൂളക്കോട്ട് ഉൽഘാടനം ചെയ്തു.
കല്ലൻ ഹംസ അധ്യക്ഷത വഹിച്ചു, പി റഷീദ്, എൻ നാരായണൻ, വി പി സെയ്താലികുട്ടി, സി.പി പ്രശാന്ത്, കെ.കെ അഷറഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
എൻ സിദ്ധീഖ് (പ്രസി)
കെ.പി സുനിൽ (വൈ: പ്രസി) കെ.കെ അഷറഫ് (സെക്ര.)
കെ.പി ഈസക്കുട്ടി (ജോ സെ) കെ.നസീർ (ട്രഷറർ)