വിദ്യാർത്ഥികളെ അഭിനന്ദിച്ചു

രാധാകൃഷ്ണൻ സി.പി

2283

കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് SSLC പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും ജ്യേഷ്ഠസഹോദരങ്ങൾ നൽകിയ സ്നേഹ സമ്മാനം വിജയികൾക്ക് ഇരട്ട അംഗീകാരമായി മാറി.

കല്പകഞ്ചേരി GVHSS പൂർവ വിദ്യാർത്ഥി സംഘടനയായ OSA ആണ് ഈ വർഷം സ്കൂളിൽ നിന്ന് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്നേഹസമ്മാനം നൽകി അഭിനന്ദിച്ചത്. ചടങ്ങ് കല്പകഞ്ചേരി പഞ്ചാ. പ്രസി.N – കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു.0SA പ്രസിഡണ്ട് ഡോ.ഒ.ജമാൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ.അംഗം വെട്ടം ആലിക്കോയ, വളവന്നൂർ പഞ്ചാ. വൈസ് പ്രസി.വി – പി .സുലൈഖ ,സംസ്ഥാനഹജ്ജ് കമ്മറ്റിയംഗം എം.വി.അഹമ്മദ് മൂപ്പൻ, കെ- സുബൈർ, കെ.അബ്ദുൽ ഖാദർ ,എം.അഹമ്മദ്, Tമുജീബ്, പ്രൊഫ.കെ വീരാവുണ്ണി, പി -കെ – കുഞ്ഞോൻ, കെ.എസ്- ബാനു, എന്നിവർ പ്രസംഗിച്ചു. K M ഹനീഫ ക്ലാസ്സെടുത്തു. സി – പി .രാധാകൃഷ്ണൻ സ്വാഗതവും ഫൈസൽ പറവന്നൂർ നന്ദിയും പറഞ്ഞു.