വെല്ലുവിളിൾ ഏറ്റെടുത്ത് വിജയിക്കുന്നത് വരെ പൊരുതണം: ഹനാൻ ഹമീദ്

വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി NSS യുണിറ്റ് സംഘടിപ്പിച്ച ‘വിത് ഹനാൻ ബി പോസിറ്റീവ്’ എന്നപരിപാടി വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹനാൻ ഹമീദുമായി വിദ്യാർത്ഥികൾ സംവദിച്ചു. സമൂഹത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിക്കുന്നത് വരെ പൊരുതണമെന്ന് ഹനാൻ ഓർമിപ്പിച്ചു.

ചടങ്ങിൽ പ്രിൻസിപ്പാൾ അബ്ദു ൽ ജലീൽ ,NSS പ്രോ ഗ്രാം ഓഫീസർ സിദ്ധീഖ് പുളിക്കത്തൊടി ,സ്റ്റാഫ് സെക്രട്ടറി അഷ്റഫ് പി.ടി എന്നിവർ സംസാരിച്ചു.  തുടർന്ന് സ്കൂളിൽ ഹോപ്പ് ഫൗണ്ടേഷൻ ഒരു യൂണിറ്റ് രൂപീകരിക്കുകയും 600 വ്ർ ക്ഷതൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജയമോഹൻ ,സോണൽ പ്രസിഡന്റ് CS ശിവകുമാർ എന്നിവർ സംസാരിച്ചു.