ഒരു വീട് പണിയുക എന്ന് പറയുന്നത് , ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യമാണ്. ചെറുതായാലും വലുതായാലും നല്ലൊരു വീട് സ്വന്തമാക്കാൻ ആരും ആഗ്രഹിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീട് ഉണ്ടാക്കാം എന്ന് വയ്ക്കുമ്പോൾ തുടക്കം മുതലേ അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരിക്കും ഉണ്ടാവുക. നമ്മൾ ചെലവാക്കുന്ന പണത്തിനു അനുസരിച്ച മൂല്യം പണിയുന്ന വീടിന് ഉണ്ടാകണമെങ്കിൽ നാം ചില കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണം. അബദ്ധങ്ങൾ ഒഴിവാകിയാൽ പണിയുന്ന വീട് അക്ഷരാർഥത്തിൽ നമുക്കൊരു സ്വത്തായി മാറും. നോക്കാം, വീട് പണിയിൽ ആരും വരത്തുന്ന 10 അബദ്ധങ്ങൾ ഏതൊക്കെയെന്നു
1 ഏതെങ്കിലുമൊരു ആർക്കിടെക്ട് – ചെലവു ചുരുക്കാൻ വേണ്ടി പലരും തങ്ങൾക്കെന്താണു വേണ്ടതെന്ന് ആലോചിക്കാതെ, അടുത്തുള്ള ആർക്കിടെക്ടിനെ സമീപിക്കും. ചിലരാകട്ടെ, മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാനുകളിൽ ഒരെണ്ണം സ്വീകരിക്കും. ചിലർ വിചാരിക്കുന്ന മണ്ടത്തരം ആർക്കിടെക്ടിന് നിർമാണസംബന്ധിയായ ഏതാവശ്യങ്ങളും നിറവേറ്റിത്തരാനാകും എന്നാണ്. സമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ല. അത് കൊണ്ട് നമ്മുടെ ആവശ്യം മനസിലാക്കി മാത്രം ആർക്കിടെക്ട്നെ തെരഞ്ഞെടുക്കുക.
2 ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ – വില കുറഞ്ഞ വസ്തുക്കൾ കൊണ്ട് വീട് നിര്മ്മിക്കുന്നത് കൊണ്ട് തന്നെ ചോർച്ച ഇപ്പോൾ സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കോൺട്രാക്ടർമാർ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിനാൽ കരാറിലേർപ്പെടും മുമ്പ് ഉപയോഗിക്കുന്ന സാധനങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക.
3. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ –ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.
4.ആവശ്യത്തിൽ കൂടുതൽ സിമന്റ് തേക്കുക – വീട് പണിയുമ്പോൾ സിമന്റിന്റെ അളവ് കൂട്ടിയാൽ തേപ്പിന് ഉറപ്പ് കൂടുമെന്നാണ് പലരുടെയും ധാരണ. അതുകൊണ്ടുതന്നെ ചാന്തിൽ ആവശ്യത്തിലധികം സിമന്റ് ചേർക്കുകയും ചെയ്യും. എന്നാൽ, സിമന്റിന്റെ അളവ് കൂടിയാൽ പ്ലാസ്റ്ററിങ്ങിൽ പൊട്ടൽ വീഴുകയും ചെയ്യും. 1:3 അനുപാതത്തിലാണ് പ്ലാസ്റ്ററിങ്ങിന് സിമന്റും മണലും ചേർക്കേണ്ടത്.
5. ഭിത്തി നനയ്ക്കാൻ പായൽവെള്ളം – തേപ്പിനു ശേഷം ഭിത്തി നനയ്ക്കാനായി അടുത്തുള്ള തോട്ടിൽ നിന്നും കുളത്തിൽ നിന്നുമെല്ലാം വെള്ളം പമ്പ് ചെയ്തെടുക്കുന്നത് സാധാരണയാണ്. എന്നാൽ പായൽ നിറഞ്ഞ വെള്ളം കൊണ്ട് ഭിത്തി നനച്ചാൽ പെയിന്റ് ചെയ്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും പലയിടത്തും പെയിന്റ് ഇളകുകയും അങ്ങിങ്ങായി പൂപ്പൽ പിടിച്ചതുപോലെ നിറംമാറ്റം ഉണ്ടാകുകയും ചെയ്യും. അതിനാൽ പായൽ വെള്ളം ഒഴിവാക്കുക
6. സ്റ്റോറേജ് സ്പേസിന്റെ കുറവ്- ആവശ്യത്തിന് സ്റ്റോറേജ് ഇല്ല എന്നത് മിക്ക വീടുകളുടെയും പ്രശ്നമാണ്. ബാത്ത്റൂമിലും ബെഡ്റൂമിലും പ്രത്യേകം സ്റൊരെജ് സ്പേസ് ആവശ്യമാണ്. ഓരോ മുറികളിലെയും പൊതുവായ സ്റ്റോറേജിന് ഒരുക്കുന്നത് നന്നായിരിക്കും
7. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്- താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന്നാം തിരിച്ചറിയുന്നത്. പിന്നെ, എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. ഇത് വീടിനകം വൃത്തികേടാക്കും. ആവശ്യമായ ഉപകരണങ്ങള മുൻകൂട്ടി കണ്ട് പ്ലഗ് പോയിന്റുകൾ നേരത്തെ കണ്ടു വയ്ക്കുന്നതാണ് നല്ലത്.
8. ചെലവ് കുറഞ്ഞ കോൺട്രാക്ടർമാര് – ഏറ്റവും കുറഞ്ഞ റേറ്റിന് കരാർ മിക്കവരും വീടുപണിക്കായി മൂന്നോ നാലോ കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ വാങ്ങും. ഏറ്റവും കുറഞ്ഞ തുക പറയുന്ന ആൾക്ക് നാം കരാർ നൽകുകയും ചെയ്യും. വീടുപണിയുടെ ചെലവ് കുറയ്ക്കാനായി കണ്ടെത്തുന്ന എളുപ്പ വഴിയാണ് ഇത്. പക്ഷെ ഇത് കൊണ്ട് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. നിരക്ക് കുറയുന്നതനുസരിച്ച് ക്വാളിറ്റിയിലും കുറവ് വരുമെന്നത് അറിയുക.
9. ക്രോസ് വെന്റിലേഷൻ നൽകാതിരിക്കുക – ബെഡ്റൂമുകളിൽ ക്രോസ് വെന്റിലേഷൻ നിർബന്ധമാണ് . എതിരെയുള്ള രണ്ടു ഭിത്തികളിൽ വെന്റിലേഷൻ വരുന്നതാണ് ഉത്തമം. അതില്ലെങ്കിൽ രണ്ടു ഭിത്തിയിലെങ്കിലും വായുസഞ്ചാരത്തിന് സഹായകമാകുന്ന ജനലുകൾ ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം, മുറികളിൽ നിർജീവ വായു തങ്ങി നിൽക്കും.
10. വെള്ളക്കെട്ടുള്ള സ്ഥലത്ത് വീടുപണിയുക – വിലക്കുറവാണെന്ന് കരുതി വീടുവയ്ക്കാനായി വെള്ളക്കെട്ടുള്ള സ്ഥലം വാങ്ങുന്നവരുണ്ട്. നിലം നികത്തി, അടിത്തറ കെട്ടാൻ ഭീമമായ തുക ചെലവാകുന്നതോടെ തന്നെ ‘ലാഭം നഷ്ടമാകും.