
വളവന്നൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വളവന്നൂർ പഞ്ചായത്ത് തല ഫുട്ബാൾ മത്സരത്തിൽ ‘സ്റ്റഡിയം ഫ്രണ്ട്സ് തുവക്കാട്’ ജേതാക്കളായി. തുവക്കാട് വളവന്നൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായി മത്സരത്തിൽ ‘അമീഗോസ് മയ്യേരിച്ചിറ’യെയാണ് സ്റ്റേഡിയം തുവ്വക്കാട് തറപറ്റിച്ചത്.
വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കമുള്ള അവാർഡുകളും ട്രോഫികളും പ്രദേശത്തെ സാമൂഹിക-കലാ-കായിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ, വൈസ് പ്രസിന്റ് വി.പി സുലൈഖ, മെന്പർമാരായ കുന്നത്ത് സറഫുദ്ദീൻ (സ്റ്റാന്രിംഗ് കമ്മിറ്റി ചെയർമാൻ), സുനി പടിയത്ത് എന്നിവർ നിർവഹിച്ചു.
വീഡിയോ കാണാം :