ഷാർജ: യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് ഗ്രീൻ ഫെസ്റ്റ് 2017 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സൗഹൃദ സംഗമം ഡിസംബർ ഒന്ന് നാളെ ഷാർജയിൽ വെച് നടക്കും. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വളവന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.സി അഷ്റഫ് യു.എ.ഇ യിൽ എത്തി. യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ അബ്ദു സലാം ഹാജി, അബ്ദു റഷീദ് കന്മനം, അഷ്റഫ് വാരണാക്കര, ജാസിം കുന്നത്, അഷ്റഫലി മാസ്റ്റർ, അബ്ദു നാസർ, സൈദലവി ഹാജി എന്നിവർ ചേർന്ന് ഷാർജ എയർപോർട്ട്ൽ അദ്ദേഹത്തെ സ്വീകരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിയാസ് മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും.
