ഗൗരി ലങ്കേഷ് വധം: പ്രതിഷേധ കൂട്ടായ്മയും വായ് മൂടി കെട്ടി പ്രകടനവും നടത്തി

2310

കൽപ്പകഞ്ചേരി:  പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു  കൊന്ന ഫാസിസ്റ്റ് ഭീകരതയിൽ പ്രതിഷേധിച്ച് കൽപ്പകഞ്ചേരി പ്രസ്സ്ഫോറം കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ കൂട്ടായ്മയും വായ്മൂടി കെട്ടി പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ഗ്രന്ഥകാരനും എഴുത്തുകാരനുമായ ഡോ: അബ്ദുറഹ്മാൻ ആദൃശ്ശേരി ഉൽഘാടനം ചെയ്തു. ശഫീഖ് ആയപ്പള്ളി അധ്യക്ഷത വഹിച്ചു. സി പി രാധാകൃഷ്ണൻ, കുറുക്കോളി മൊയ്തീൻ, സി വിജയകുമാർ, എ പി സബാഹ്,അബ്ദുൽ ഖാദർ കുന്നത്ത്, അഡ്വ: കെ സി നസീർ,ഗണേഷ് വടേരി, രസിത കാവുങ്ങൽ, രാമചന്ദ്രൻ നെല്ലിക്കുന്ന്, നൗഷാദലി ആതവനാട് എന്നിവർ സംസാരിച്ചു. സുബൈർ കല്ലൻ സ്വാഗതവും ഫൈസൽ പറവന്നൂർ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ടൗണിൽ നടത്തിയ വായ് മൂടി കെട്ടി പ്രകടനത്തിന്
എച്ച് അബ്ദുൽ വാഹിദ്, എ അബ്ദുറഹ്മാൻ, റഹീം വെട്ടിക്കാടൻ, അനിൽ വളവന്നൂർ, ദുൽഖിഫ് ലി എന്നിവർ നേതൃത്വം നൽകി.