വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ വാഴതൈ നൽകി സ്വീകരിച്ച് ഗൃഹനാഥൻ, മാതൃകയായി വീണ്ടും ജി.സി.സി ക്ലോസ് ഫ്രണ്ട്സ്

രാധാകൃഷ്ണൻ സി.പി

2344

മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ ടിഷ്യുകൾച്ചർ വാഴതൈ നൽകി എതിരേറ്റ് പിതാവും അദ്ദേഹം അംഗമായ ജി.സി.സി ക്ലോസ്ഫ്രണ്ട്സ് സഖാക്കളും മാതൃകയായി.

വളവന്നൂർ ചെറവന്നൂരിലെ നീർക്കാട്ടിൽ അലവി എന്ന കുഞ്ഞിപ്പ – മറിയാമുദമ്പതികളുടെ മകനും ജി.സി.സി പ്രവർത്തകനുമായ അഫ്സലും തിരുനാവായ വെള്ളാടത്ത് കോയ ഹാജിമകൾ റാഷിദ യും , നീർക്കാട്ടിൽ അലവിമകൾ അനീഷയും വളവന്നൂർ മയ്യേരിച്ചിറയിലെ കുഴിക്കാട്ട് ചോല കുഞ്ഞാലി മകൻ മുഹമ്മദ് ഷരീഫും തമ്മിൽ കൂറുക്കോൾ കുന്നിലെ എമറാൾഡ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിവാഹത്തിലാണ് ഈ പുതുമയാർന്ന അതിഥി സ്വീകരണം നടന്നത്.ഇതിനായി തവനൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് 2000 വാഴതൈകളാണ് എത്തിച്ചത്.

ഒരാഴ്ച മുമ്പ് ജി.സി.സി സെക്രട്ടറിയുടെ മകളുടെ വിവാഹത്തിന് .അതിഥികൾക്ക് പച്ചക്കറിവിത്ത് നൽകിയും ജി.സി.സി മാതൃക കാട്ടിയിരുന്നു. വളവന്നൂർ, ചെറിയമുണ്ടം പഞ്ചായത്തുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സന്നദ്ധ ജീവകാരുണ്യ സംഘടനയാണ് ജി.സി.സി ക്ലോസ് ഫ്രണ്ട്സ് സഖാക്കൾ.