‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു

Miles

4176
സ്കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സ് വിദ്യാർത്ഥികൾ കടുങ്ങാത്തുകുണ്ടിൽ നടത്തിയ റാലി.

കൽപകഞ്ചേരി എം.എ മൂപ്പൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിൻറെ ആഭിമുഖ്യത്തിൽ ‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു. കടുങ്ങാത്തുകുണ്ടിൽ നടത്തിയ വിദ്യാർത്ഥികളുടെ റാലി ഹെഡ്മിസ്ട്രസ് എം. ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു.

എൻ.കെ. ആഷിക്, ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി. വളവന്നൂർ ബാഫഖി യതീംഖാന വിമൻസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു.