മൈല്‍സിന്രെ നേതൃത്വത്തില്‍ വിജയികളെ ആദരിക്കുന്നു

917

കടുങ്ങാത്തുകുണ്ട്:  കല്‍പകഞ്ചേരി കേന്ദ്രീകരിച്ച് സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൂപ്പന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്‍റ്സി(മൈല്‍സ്)ന്‍റെ നേതൃത്വത്തില്‍ എസ്.എസ്എല്‍.സി , എന്‍.എം.എം.എസ്  പരീക്ഷകള്‍, സംസ്ഥാന യുവജനോത്സവം, സംസ്ഥാന  ശാസ്ത്ര മേള എന്നിവയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.

മലപ്പുറത്ത് നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഇപ്പോള്‍ നാഗ്പൂരില്‍ കളക്ടറായി ജോലി ചെയ്യുന്ന മുഹമ്മദലി ഷിഹാബ് ഐ.എ.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും