
കൽപകഞ്ചേരി: കൃത്യമായ ലക്ഷ്യവും ആത്‌മസമർപ്പണവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ മടുപ്പുണ്ടാകില്ലെന്ന് മുഹമ്മദലി ശിഹാബ് ഐഎഎസ്. പഠിച്ച് ഉന്നതങ്ങളിലെത്തിയവർ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് സേവനത്തിന്റെ രീതിയിൽ തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് – മൈൽസിൽ ‘മെറിറ്റ് ഡേ’യിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു നാഗാലാന്റ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദലി ശിഹാബ്. എസ്എസ്എൽസി, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്, സംസ്ഥാന സ്‌കൂൾ കലോത്സവം, ശാസ്ത്രമേള തുടങ്ങിയവയിൽ മികച്ച വിജയം നേടിയവർക്ക് ചടങ്ങിൽ അവാർഡ് നൽകി. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. കുഞ്ഞാപ്പു അധ്യക്ഷനായിരുന്നു. അൻഷാദ് കൊളത്തൂർ, കെ. ഷമീം, കെ. എം. ഹനീഫ, എന്നിവർ സംസാരിച്ചു.