നാഷണൽ ടാലന്റ് സെർച്ച് മാതൃകാപരീക്ഷ: ആര്യ രാംദാസ് ഒന്നാം സ്ഥാനം നേടി

Miles

2485
ഒന്നാം സ്ഥാനം നേടിയ എസ്. ആര്യ രാംദാസ് ന് മൈൽസ് കോർഡിനേറ്റർ അൻഷാദ് കൊളത്തൂർ സമ്മാനം വിതരണം ചെയ്യുന്നു

കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് നവംബറിൽ നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയുടെ മാതൃകാപരീക്ഷ നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് നടന്ന പരീക്ഷയിൽ അമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്. ആര്യ രാംദാസ് ഒന്നാം സ്ഥാനം നേടി. കെ.പി. റിൻഷ, സഹ്‌ല മുഹമ്മദ് ശരീഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മൈൽസ് കോർഡിനേറ്റർ അൻഷാദ് കൊളത്തൂർ സമ്മാനദാനം നിർവഹിച്ചു.