‘മിസ്ക്’-കുടുംബ സംഗമം നടന്നു

ആഷിഖ് പടിക്കൽ

1761

കടുങ്ങാത്തുകുണ്ട്: ഷട്ടിൽ പ്രേമികളുടെ കൂട്ടായ്മയും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ മലബാര്‍ ഇന്‍ഡോര്‍ ഷട്ടില്‍ ക്ലബ്ബിന്‍റെ(മിസ്ക്) നേതൃത്വത്തില്‍ കുടുംബ സംഗമം നടന്നു. സംഗമം തെയ്യമ്പാട്ടില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ധീന്‍ തെയ്യമ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. മിസ്ക് പ്രസിഡന്‍റ് സലീം മയ്യേരി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ഡോക്ടർ സൈന ക്ലാസ്സെടുത്തു. ‘ഇഴ ജന്തുക്കളോടും വിഷ സര്‍പ്പങ്ങളോടും എങ്ങനെ ഇടപഴകാം’എന്ന വിഷയത്തില്‍ ഹംസ പറവണ്ണയുടെ പ്രദര്‍ശനവും ക്ലാസ്സും ഉണ്ടായിരുന്നു. ചടങ്ങില്‍ മിസ്ക് സെക്രട്ടറി വി.ടി. ലത്തീഫ് മാസ്റ്റര്‍ , അഷ്റഫ് പി.കെ, പി.ലത്തീഫ് , സി.പി ലത്തീഫ് (ദിശ പ്രസിഡന്‍റ് ), മുജീബ് തൃത്താല (വ്യാപാരി വ്യവസായി ഏകോപന സമിതി), സലാം ബീറ്റ എന്നിവര്‍ സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.