മോട്ടോർ തൊഴിലാളികൾക്കുള്ള ബോധവൽക്കരണവും ഐ.ഡി.കാർഡുകൾ വിതരണവും ചെയ്തു

കടുങ്ങാത്തുകുണ്ട് ഓട്ടോ തൊഴിലാളികൾക്കുള്ള ഐ.ഡി.കാർഡുകൾ വിതരണം ചെയ്യുന്നു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗൺ മോട്ടോർ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമബോധവൽക്കരണ ക്യാമ്പും, ഐ.ഡി.കാർഡ് വിതരണവും നടത്തി. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് റഫീഖ് മോയോട്ടിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ആർ.ടി.ഒ കെ.എം.ഷാജി, വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സുലൈഖ, വളാഞ്ചേരി സി.ഐ.എം.കെ.കൃഷ്ണൻ, എം.വി.ഐ. അനസ് മുഹമ്മദ്, പാറയിൽ അലി, സി.പി.രാധാകൃഷ്ണൻ, പി.സി.കബീർ ബാബു, സുബൈർ കല്ലൻ, രാമചന്ദ്രൻ നെല്ലികുന്ന്, താജുദ്ധീൻ, സി.പി.ലത്തീഫ്, മുജീബ് തൃത്താല, പി.സൈതുട്ടി, അസൈനാർ ഇളയോടത്ത്, അസീസ് എന്നിവർ പ്രസംഗിച്ചു.