എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ് ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും

കല്ലിങ്ങൽ: പറന്പ് എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.  രാഷ്ട്ര നിർമ്മാണത്തിൽ അദ്ധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരൂർ എം.എൽ.എ ശ്രീ. സി മമ്മൂട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഹസ്സൻ അമ്മേങ്ങര സ്വഗതം നിർവഹിച്ച്.  കൽപകഞ്ചേരി പഞ്ചായത്ത് പ്രസി. എൻ. കുഞ്ഞാപ്പു, കുറ്റിപ്പുറം എ.ഇ.ഒ ഇസ്മാഈൽ, സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ്, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസൻ വാരിയത്ത് ഹെഡ്മാസ്റ്റർ അബ്ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു.

സ്കൂൾ ലൈബ്രറി വികസനത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് യോഗത്തിൽ ശ്രീ സി. മമ്മൂട്ടി എം.എൽ.എ പ്രഖ്യാപിച്ചു.