
കടുങ്ങാത്തുകുണ്ട്: വളനവന്നൂർ അൻസാർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീബ അസീസ് അവാർഡുകൾ വിതരണം ചെയ്തു.
തെയ്യന്പാട്ടിൽ ഷറഫുദ്ദീൻ, ഡോ. ഫസലുള്ള, സി.പി. രാധാകൃഷ്ണൻ, മുഹമ്മദ് നസീർ, പി.സി കുഞ്ഞിമുഹമ്മദ്, പ്രിൻസിപ്പാൾ കുഞ്ഞിബാവ, എം. ഇബ്രാഹീം ഹാജി, എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു പ്രസംഗിച്ചു. പ്രൊഫ. എം. എ സഈദ് സ്വാഗതവും വസന്ത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.