ബാഫഖിയത്തീംഖാന എൻ.എസ്.എസ് യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃദ്ധസദനം സന്ദർശനം നടത്തി

കടുങ്ങാത്തുകുണ്ട്: വളന്നൂർ ബാഫഖിയത്തീംഖാന VHSE NSS യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി താമരശ്ശേരി യേശുഭവൻ വൃദ്ധസദനം സന്ദർശനം നടത്തി. എഴുപതോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. കുട്ടികൾ അന്തേവാസികളുമായി ഒരുമിച്ച് ഭക്ഷണം കഴിച്ചും വിവിധ കലാ പ്രകടനം നടത്തിയതും വേറിട്ട അനുഭവമായി. ചടങ്ങിൽ പ്രിൻസിപ്പാൾ അബ്ദുൽ ജലീൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ, സിസ്റ്റർ ബോസ്കോ, വാർഡ് മെമ്പർ അനീഷ കടലായി, അധ്യാപകരായ അഷ്റഫ് പി ടി, അബ്ദുള്ളക്കുട്ടി എ കെ, ഷക്കീല ടീച്ചർ, ഫസലുദിൻ തങ്ങൾ, NSS പ്രോ ഗ്രാം ഓഫീസർ സിദ്ദീഖ് പുളിക്ക തൊടി, സാമൂഹ്യ വർത്തക കമലു , Nss വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.