വളവന്നൂർ: മാലിന്യ നിർമ്മാർജ്ജനത്തിനും കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും വനിതാ വികസനത്തിനും, ഭിന്നശേഷി, വയോജന സംരക്ഷണത്തിനും മുൻഗണന നൽകി കൊണ്ട് വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 20l7-18 വർഷത്തെ 219 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിത അറിയിച്ചു.
മാലിന്യനിർമാർജ്ജനം 42,87,750 രൂപ കാർഷിക-മൃഗസംരക്ഷണ മേഖലക്ക് 42,87,750 രൂപ , വനിതാ വികസനത്തിന് 38,95, 200 രൂപ, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും 13, 40,000 രൂപ വയോജനങ്ങൾക്ക് 14, 31,758 രൂപ തുടങ്ങി 7,08,00,561 രൂപയുടെ 219 പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ചത്. പഞ്ചായത്തിലെ റോഡുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയ്ക്കുള്ള നവീകരണം, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം ആരോഗ്യം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്