ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി വളവന്നൂർ പരസ്പര സഹായനിധി

രാധാകൃഷ്ണൻ സി.പി

750

വരന്പനാല: കടുങ്ങാത്തുകുണ്ടിലും പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ വളവന്നൂർ പരസ്പരസഹായ നിധി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ബോധവൽക്കരണ ക്ലാസ്സുകൾ ഫോട്ടോ പ്രദർശനം, ലഹരി വിരുദ്ധ സ്നേഹസംഗമം എന്നിവ നടത്താനും മയ്യേരി സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നജീബ് പാറക്കൂട്, കെ.സാജിത്, എം സമദ് പ്രസംഗിച്ചു.