തൗഫീഖ് – മണ്ണിനും മരങ്ങളോടുമൊപ്പം

3500
തന്റെ മരത്തിന്റെ കൂടെ: തൗഫീഖ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

പരിസ്ഥിതി ദിനത്തിൽ പൊതുസ്ഥലങ്ങളിൽ മരങ്ങൾ നമ്മൾ നടാറുണ്ട്, അതിൽ അധികവും ദിവസങ്ങൾക്കകം തന്നെ ജീവശ്വാസം നിലച്ചു മണ്ണിനോട് ചേരലാണ് പതിവ്.

എട്ട് വർഷംമുന്പൊരു പരിസ്ഥിതി ദിനത്തിൽ തനിക്ക് സ്കൂളിൽ നിന്നും ലഭിച്ച കുഞ്ഞു മരത്തൈ നട്ട് താലോലിച്ച് വളർത്തി, വളർന്നു പന്തലിച്ചു നിൽക്കുന്ന ആ മരത്തിന്റെ കൂടെയുള്ള മനോഹരമായ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിദ്യാർത്ഥിയായ വളവന്നൂർ സ്വദേശി തൗഫീഖ് തയ്യിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഏവരെയും വിസ്മയിപ്പിച്ചു…

പ്രകൃതിയെയും മരങ്ങളെയും ജീവനുതുല്യം സ്‌നേഹിക്കുന്ന തൗഫീഖിന് വളവന്നൂർ.കോമിന്റെ എല്ലാവിധ ഭാവുകങ്ങളും..