പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് അനുമോദനവും പുരസ്കാര വിതരണവും നടന്നു

രാധാകൃഷ്ണൻ സി.പി

2233

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരിപ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സംഗമവും പുരസ്കാര വിതരണവും വ്യത്യസ്ത മേഖലകളിലെ പ്രതിഭകളുടെ സംഗമ വേദിയായി മാറി. കടുങ്ങാത്തുകുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ഫോറം പ്രസിഡണ്ട് എച്ച് അബ്ദുൽ വാഹിദ് അദ്ധ്യക്ഷനായിരുന്നു.

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ മുന്നൂറ്റി അൻപത്തൊമ്പതാം റാങ്ക് നേടിയ നഹാസ് അലി, കേരള എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് കരസ്ഥമാക്കിയ സി.റസീൽ സമാഹ്, സംസ്ഥാന സർക്കാറിന്റെ പച്ചക്കറി വികസന പദ്ധതിയിൽ രണ്ടാമത്തെ കുട്ടികർഷനുള്ള അവാർഡ് നേടിയ സയ്യിദ് മുഹമ്മദ് ഷാദിൽ, നേപ്പാളിൽ വെച്ചു നടന്ന ക്വിക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സ്വാലിഹബഷറിൻ എന്നിവരെയാണ് പ്രസ്സ് ഫോറം ഉപഹാരം നൽകി അഭിനന്ദിച്ചത്

കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കുഞ്ഞാപ്പു, വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്’ട് വി.പി സുലൈഖ, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, സി.പി.രാധാകൃഷ്ണൻ, പി.കെ കുഞ്ഞു, കെ.എം ഹനീഫ,  എം. നഹാസ് അലി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.സുബൈർ സ്വാഗതവും എ ഷഫീഖ് നന്ദിയും പറഞ്ഞു.