റാഗിങ്ങ് വിരുദ്ധ ബോധവത്കരണം

വളവന്നൂർ ബാഫഖി യതീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ് വിരുദ്ധ ബോധവൽകരണം കല്പകഞ്ചേരി എസ്. ഐ. കെ. നിപുണ് ശങ്കർ ഉദ്‌ഘാടനം ചെയ്യുന്നു.

കൽപകഞ്ചേരി: തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും എൻ എസ് എസ്‌ യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ വളവന്നൂർ ബാഫഖി യതീം ഖാന ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ് വിരുദ്ധ ബോധവത്കരണം കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ. നിപുൺ ശങ്കർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ. ബീരാവുണ്ണി അധ്യക്ഷത വഹിച്ചു. അഡ്വ. വി. ഗിരീഷ്, അഡ്വ. സബീന എന്നിവർ ക്‌ളാസ്സെടുത്തു. ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഒ . ഉണ്ണികൃഷ്ണൻ , വളണ്ടീയർ അബ്ദുൽ മജീദ് മാസ്റ്റർ , സി.കെ അബ്ദുൽ കാദർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി എ ഉസ്മാൻ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി സമീർ നന്ദിയും പറഞ്ഞു.