സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം.
പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ ചില്ലുകൾ ശബ്ദിച്ചു തുറന്നിട്ട ജനലഴിയിലൂടെ അകത്തളങ്ങളിൽ വെളിച്ചം വീശി കൊണ്ടിരുന്നു,
പുറത്ത് മഴ ശക്തമായി തിമിർത്ത് പെയ്തു.
തണുപ്പിന്റെ കുളിർക്കാറ്റ് മെല്ലെ വീശി… മണ്ണിലേക്ക് ജലകണങ്ങൾ താഴ്ന്നിറങ്ങി…

















