റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

രാധാകൃഷ്ണൻ സി.പി

2594

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വീടുകളിലെത്തിച്ച് മാതൃകയായി. റംസാൻ, പെരുന്നാൾ എന്നിവക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളടിങ്ങിയ കിറ്റാണ് പാവപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തത്.

മിസ്ക് പ്രസിഡണ്ട് മയ്യേരി സലീമിന് അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. MSMHSS മാനേജർ കെ.അബ്ദുൽ ലത്തീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് പി കെ അഷറഫ് എന്ന കുഞ്ഞു, എയ്ഞ്ചൽസ് ജില്ലാ കോർഡിനേറ്റർ എ.വി.നൗഷാദ്, ജബ്ബാർ എടക്കുളം, കെ.കെ അബ്ദുസ്സലാം പ്രസംഗിച്ചു. പരിപാടികൾക്ക് വി.കെ. ഷംസൂദ്ദീൻ, വാജിദ്, മിസ്ഫർ എന്നിവർ നേതൃത്വം നൽകി.