ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ്: ‘ആൽബം മാഗസിൻ’ പ്രകാശനം ചെയ്തു

1792

വളവന്നൂർ: ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ് സ്കൂളിൽ കുട്ടികളുടെ സാഹിത്യാഭിരുചിയും, വായനാശീലവും വളർത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ‘ആൽബം മാഗസിൻ, ‘ വളവന്നൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു.

വളവന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷറഫുദ്ധീൻ കുന്നത്ത്, കയ്യെഴുത്ത് മാസികകളുടെ നവീന രൂപമായ ആൽബം മാഗസിൻ കുട്ടികൾക്ക് പരിചയപ്പെടുത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബഷീർ വി പി, ഇബ്രാഹിം പി’ ഹെഡ്മാസ്റ്റർ റഷീദ് പി.എം, അനിൽ വളവന്നൂർ, സുദുർ’ ജെൻസൻ, എന്നിവർ സംസാരിച്ചു. ആൾ കേരള ടാലന്റ് പരീക്ഷ ജേതാക്കളെ ആദരിക്കുകയും സമ്മാനദാനം നൽകുകയും ചെയ്തു.