കടുങ്ങാത്തുകുണ്ട് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെയും ഭീതി കൂടാതെയും പരീക്ഷയെഴുതാൻ സഹായകരമാകുന്ന എസ്.എസ്.എഫ് എക്ലലൻസി ടെസ്റ്റിന്റെ തിരൂർ ഡിവിഷൻ ഉദ്ഘാടനം കല്ലകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്നാൻ അഫ്സനി അദ്ധ്യക്ഷത വഹിച്ചു. ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ബാലസാഹിത്യകാരൻ സുദൂർ വളവന്നൂർ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു. ഹുസൈൻ പറവന്നൂർ, വഹാബ് ഇരിങ്ങാവൂർ തുടങ്ങിവരും പ്രസംഗിച്ചു.