ശിഹാബ് തങ്ങൾ ഇന്ത്യയിൽ മതേതരത്വവും സഹിഷ്‌ണുതയും കാത്ത് സൂക്ഷിച്ച നേതാവ്: കുറുക്കോളി

    തുവ്വക്കാട്: ഇന്ത്യയിൽ മതേതരത്വവും സഹിഷ്‌ണുതയും കാത്ത് സൂക്ഷിച്ച നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന്‌ മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം കുറുക്കോളി മൊയ്‌ദീൻ. എന്നാൽ ഇന്ന് അത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്, മതസൗഹാർദം വളർത്തുന്നതിനു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിത വീഥിയിലെ നക്ഷത്രങ്ങൾ എന്ന ക്യാംപയിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് തുവ്വക്കാട് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ റാഫി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

    മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ സമദ് അനുസ്മരണ പ്രഭാഷണം നടത്തി. പി.സി. ഇസ്ഹാഖ്, സമദ്, എം.പി അബ്ദുൽ മജീദ്, പാറയിൽ അലി, പി.സി അഷ്‌റഫ്‌, ശിഹാബ് മാസ്റ്റർ, റിയാസ് പാറക്കൽ, മുസ്തഫ നിരപ്പിൽ, മുസ്തഫ ഹാജി, അബ്ദുറഹിമാൻ.ടി, ടി.പി അബ്ദുൽ കരീം, ഹമീദ് മാസ്റ്റർ, മുസ്തഫ എ.പി, അഷ്‌റഫ്‌ പി, ഷാഫി പി, അജ്മൽ ബാബു, കബീർ, മാനു തുവ്വക്കാട് എന്നിവർ സംസാരിച്ചു.

    സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്