ജില്ല – ഉപജില്ല തലങ്ങളിൽ വിജയികളായവർക്ക് ഉപഹാരം നൽകി

2285

കലാകായിക സാഹിത്യ ബൗദ്ധിക മൽസരങ്ങളിൽ ഉപജില്ല ജില്ല തലങ്ങളിൽ വിജയികളായ കല്പകഞ്ചേരി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ പ്രതിഭകളേയും പൂർവ വിദ്യാർത്ഥി സംഘടന (OSA) യുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അഭിനന്ദിച്ചു.200ൽപരം കുട്ടികളെയാണ് അഭിനന്ദിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ഡൊമിനിക് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡണ്ട് സുബൈർ കല്ലൻ അദ്ധ്യക്ഷത വഹിച്ചു.

OSA സെക്രട്ടറി സി.പി രാധാകൃഷ്ണൻ ,അബ്ദുൽ ഖാദർ – കെ, ഫൈസൽ പറവന്നൂർ, പി.എം.ഇസ്മായിൽ, സൈഫുന്നിസാ പ്രീബു, കെ പി .അജയരാജ്, കെ- നാസർ, പി – സലാം പ്രസംഗിച്ചു.OSAപ്രസിഡണ്ട് ഡോ.ഒ.ജമാൽ മുഹമ്മദ് ഉപഹാര വിതരണം നടത്തി