വാശിയേറിയ വടംവലി മത്സരം: ടെർമിനേറ്റർ പുന്നത്തല ഒന്നാം സ്ഥാനം നേടി

4450

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾ ജനകീയവും ആവേശകരവുമായി മാറുന്നു.
കടുങ്ങാത്തുകുണ്ടിൽ യുവാക്കൾക്കായി നടന്ന വടംവലി മൽസരം വീറും വാശിയും ജനപങ്കാളിത്ത വും കൊണ്ട് ശ്രദ്ധേയമായി. മൽസരം N P രാജന്റെ അദ്ധ്യക്ഷതയിൽ ഏരിയാ സെക്രട്ടറി V P ശങ്കരൻ ഉദ്ഘാടനം ചെയതു.പഞ്ചായത്തംഗം കള്ളിയത്ത് ഷരീഫ്, സി- കെ- ബാവക്കുട്ടി, P സൈതുട്ടി പ്രസംഗിച്ചു.
9 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ടെർമിനേറ്റർ പുന്നത്തല ഒന്നാം സ്ഥാനവും ടൗൺ ടീം ചേലക്കു ത്ത് രണ്ടാം സ്ഥാനവും ഗാലക്സി, ചന്തപറമ്പ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

കുട്ടികൾക്കായി നടന്ന മ്യൂസിക് ചെയർ, കലം പൊട്ടിക്കൽ, ലെമൺ സ്പൂൺ മൽസരങ്ങൾസി- കെ.ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു.P. C. കബീർ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.രാധാകൃഷ്ണൻ ,ലത്തീഫ് കൽപ്പകഞ്ചേരി , കെ.ഷാജിത്ത്, ശ്രീനിവാസൻ V,P അൻവർ പ്രസംഗിച്ചു.C P മുഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയതു. A സൈതലവി സ്വാഗതവും P റഷീദ് നന്ദിയും പറഞ്ഞു.