2017-18 വാർ ഷിക പദ്ധതി നിർവഹണത്തിൽ 123.58% വക ചിലവഴിച്ച് വളവന്നൂർ പഞ്ചായത്ത് ജില്ലയിൽ അഞ്ചാം സ്ഥാനവും താനൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതായും 2018-19 വർഷത്തെ പദ്ധതിക്ക് മാർച്ച് 31ന്ന് അംഗീകാരം ലഭിച്ചതായും പ്രസിഡണ്ട് T K സാബിറയും വൈസ്പ്രസി. VP സുലൈഖയും അറിയിച്ചു.
2018-19 വാർഷിക പദ്ധതിയിൽ ലൈഫ്മിഷൻ പാർപ്പിട പദ്ധതിക്ക് 62,00,000 രൂപ ഉൾപ്പെടെ ദാരി
(ദ്യലഘൂകരണത്തിനും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുമായി സേവനമേഖലയിൽ മൊത്തം രണ്ട് കോടി ഇരുപത്തി ഒമ്പതിനായിരത്തി പതിനൊന്ന് രൂപയും ഉൽപ്പാദന മേഖലയിൽ 57, 24,000 രൂപയും ഉൾ പ്പെടെ 145 പദ്ധതികൾക്കായി ആകെ നാല് കോടി അറുപത്തി എട്ട് ലക്ഷത്തി പതിനയ്യായിരത്തി പതിനൊന്ന് രൂപക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത് .