വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ അനൂപ് (അൽമാസ് ഹോസ്പിറ്റൽ) വിതരണം ചെയ്തു.


കൾച്ചറൽ സെന്റര്‍ ചെയർമാൻ ടി.പി അബ്ദുൽ കരീം, സെക്രട്ടറി അബ്ദു റഹീം.പി, അഷ്റഫ് വാരണാക്കര, സിയാദ് സി.ഷിബ് ലു.സി, സമീർ സി.വി, ഷറഫുദ്ധീൻ വാരണാക്കര, ആശിർ, മുസ്തഫ, ഖലീൽ, ജവാദ്, അർഷാദ്, ഫൈസൽ,യാസിർ, നിഷാദ് എന്നിവർ നേതൃത്വം നൽകി.