വെളുത്ത പൂവ്

2331

കണ്ണുകൾ കൂട്ടിയടച്ച്
ഇരുട്ടിനെ കാവലിരുത്തി
നിഴലുകൾ ഓടിയൊളിച്ചു
തേയ്ച്ചുമായ്ക്കാനാവാത്ത സ്വപ്നത്തിന്റെ നിറഞ്ഞ കാവൽക്കാരനായി ഞാൻ
വൈകൃത രൂപങ്ങൾ രൂപങ്ങൾ നെഞ്ചത്തിരുന്ന് നൃത്തം ചവിട്ടി തിമർത്തിറങ്ങുമ്പോൾ
വളഞ്ഞ ഗോവണികൾ
നിലക്കാതെ ഉയർന്നു യർന്ന് അതിന്റെ അറ്റത്തിരുന്നു ഞാൻ
വിയർക്കുന്നൂ ….
വിറയ്ക്കുന്നൂ….
ഓടി കയറിയ ചിതൽ പുറ്റുകൾ പാദങ്ങളിലൂടെ തലയിൽ എത്തിയപ്പോൾ
എന്റെ ശബ്ദം നിലച്ചു…
ശ്വാസം നിലച്ചു…
ഭീകര സ്വപ്നത്തെ പിടിച്ചു കെട്ടാനാവാതെ ഞാൻ ഉറങ്ങുമ്പോൾ
പുറത്തെവിടെയോ
ഇരുട്ടിന്റെ അന്ത്യയാമങ്ങൾ വിരിയിച്ച വെളുത്ത പൂവ്
മഞ്ഞുകണത്തെ തട്ടി തെറിപ്പിച്ച്
കൺതുറക്കുന്നൂ…

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.