വളവന്നൂരിൽ ലൈഫ് മിഷനും കൃഷിക്കും മുൻഗണന

വളവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ 2018-19 വർഷത്തേക്ക് 3,58,09,000 രൂപ യുടെ പദ്ധതികൾക്ക് പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. ലൈഫ് ഭവനപദ്ധതിക്ക് 45 ലക്ഷം രൂപയും കാർഷിക മേഖലക്ക് 42.6 ലക്ഷം രൂപയും മാലിന്യ നിർമാർജ്ജനത്തിന് 36.61ലക്ഷം രൂപയും വകയിരു ത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു – പ്രസിഡണ്ട്. T K സാബിറ അദ്ധ്യക്ഷത VP സുലൈഖ, ജില്ലാ പഞ്ചായത്തംഗം ഹനീഫ\ പുതുപറമ്പ് , പ ഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.സീന ത്ത്, കെ.സീനത്ത്, ബ്ലോക്കംഗം M നസീബ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ P C അഹമ്മദ് കുട്ടിമാസ്റ്റർ ,M K മുജീബ് റഹ്മാൻ, M അബ്ദുറഹിമാൻ ഹാജി, PC കബീർ ബാബു പ്രസംഗിച്ചു.തയ്യിൽ ബീരാൻ ഹാജി സ്വാഗതവും സെക്ര ട്ടറി ശോഭനകുമാരി നന്ദിയും പറഞ്ഞു.