ജി സി സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ പള്ളിക്കുളം ശുദ്ധിയാക്കി

2068
ഏറെ നാളായി മോശം അവസ്ഥയിൽ ആയിരുന്ന വളവന്നൂർ മസ്ജിദ് കുളം ജി. സി. സി. ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ചളിയും ചപ്പുചവറുകളും പായലുകളും നിറഞ്ഞത് കാരണം കുളം ഭാഗികമായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. നാട്ടുകാരുടെ കുറേ കാലങ്ങളായുള്ള ആവശ്യമായിരുന്നു പള്ളിക്കുളം വൃത്തിയാക്കുക എന്നത്.