കറൻസി ദുരിതം, സി.പി.ഐ (എം) സായാഹ്ന ധർണ്ണ നടത്തി

1955

കടുങ്ങാത്തുകുണ്ട്: ബദൽ സംവിധാനങ്ങളൊരുക്കാതെ 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി – ഐ (എം) കല്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി. P. സൈതുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സി പി – ഐ (എം) വളാഞ്ചേരി ഏരിയാ സെക്രട്ടറി V P ശങ്കരൻ ഉദ്ഘാടനം ചെയ്തു. സി-പി-രാധാകൃഷ്ണൻ ,എ. സൈതലവി പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ.ഷാജിത്ത് സ്വാഗതവും DYFI മേഖല സെക്രട്ടറി എൻ.സുരേഷ് നന്ദിയും പറഞ്ഞു.

പരിപാടിക്ക് സി കെ ബാവക്കുട്ടി, P C കബീർ ബാബു, K ഷരീഫ്, P അൻവർ, കല്ലൻ ഹംസ എന്നിവർ നേതൃത്വം നൽകി.