വളവന്നൂർ – കൽപകഞ്ചേരി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും വിവിധ പരിപാടികളോടെയും സാമൂഹിക-ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും വ്യത്യസ്ഥമായി ആഘോഷിച്ചു.
‘കേരള മഹിള സമഖ്യ സൊസൈറ്റി കല്പകഞ്ചേരി’ ഫെഡറേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പിലായ നിർധന രോഗികൾക്ക് ഓണം, ബക്രീദ് കിറ്റ് വിതരണം നടത്തി. പ്രസിഡണ്ട് എൻ കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കൊടപ്പനക്കൽ ബാവ, ഫാത്തിമ, സമഖ്യ ഡി.പി.സി റജീന, സി.ആർ.പി കമലു ടി, പി സക്കീന, വി. ജാനകി, സി ബൾക്കീസ്, ബീന, ഗീത പ്രസംഗിച്ചു.
‘കേരള മഹിള സമഖ്യ വളവന്നൂർ’ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി യേശുഭവനിലെ 50 അന്തേവാസികൾക്ക് ഓണക്കോടി നൽകി. കെ.പി ലളിത, ടി കമലു, സമീറ, ഫാത്തിമ, സാജിത, നീന, നസീമ, സക്കീന ഫാസിലനേതൃത്വം നൽകി.
കൽപ്പകഞ്ചേരി ജി.എം.എൽ.പി സ്കൂളിലെ ( പാലേത്ത് ) ഓണം, ബക്രീദ് ആഘോഷ പരിപാടികൾ പഞ്ചായത്തംഗം അൻവർ സാദത്ത് പി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക പി റസിയ അദ്ധ്യക്ഷയായിരുന്നു പൂക്കള മൽസരം ഓണക്കളികൾ, ഓണസദ്യ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കെ.അബു, അസീസ്, പി.സലീം, അബ്ദുൽ ഹമീദ്, ഗഫൂർ കോട്ടക്കല കത്ത്, വിജിൽ, സജീഷ് കുമാർ പ്രസംഗിച്ചു.
കല്ലിങ്ങൽ പറമ്പ് എം.എസ്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ ഓണം – പെരുന്നാൾ ആഘോഷങ്ങൾ സി.പി.രാധാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എൻ അബ്ദുൽ വഹാബ് അദ്ധ്യക്ഷനായിരുന്നു പ്രിൻസിപ്പാൾ ഹസ്സൻ അമ്മേങ്കര, പി.ടി.എ വൈസ് പ്രസി. പി.സി അഷറഫ്, ജോഷി വർഗീസ്, മോഹൻ രാകേഷ് പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മൽസരങ്ങളും, നാടൻ കളികളൂം നടന്നു. സ്ക്കൂൾ മാനേജർ കെ അബ്ദുൽ ലത്തീഫ് സമ്മാനങ്ങൾ വിതരണം ചെയ്തു